ഗുരുവായൂർ: ഗുരുവായൂർ കല്യാണമണ്ഡപങ്ങളിൽ തിരക്കില്ലാതെ വിവാഹം നടത്താൻ പ്രത്യേക സംവിധാനം. കിഴക്കേനടയിലെ 3 കല്യാണമണ്ഡപങ്ങൾക്ക് ചുറ്റുമായി സ്റ്റീൽ വേലി കെട്ടിത്തിരിച്ച് ടോക്കൺ അനുസരിച്ച് വിവാഹസംഘത്തെ പ്രവേശിപ്പിക്കും. വധൂവരൻമാർക്കൊപ്പം 8 പേർക്കാണ് കല്യാണമണ്ഡപത്തിൽ പ്രവേശിക്കാൻ കഴിയുന്നത്. കൂടാതെ ഓരോ വിവാഹത്തിന്റെയും ചിത്രങ്ങൾ പകർത്താൻ 2 ഫൊട്ടൊഗ്രഫറെയും 2 വീഡിയൊഗ്രഫറെയും അനുവദിക്കും. ഈ 4 പേർക്ക് 500 രൂപയുടെ ടിക്കറ്റ് എടുക്കണം.
Post Your Comments