International

കിം ജോങ് ഉന്നും വ്‌ലാദ്മിര്‍ പുട്ടിനും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച്ച ആരംഭിച്ചു

മോസ്‌കോ:റഷ്യന്‍ പ്രസിഡന്റ് വ്‌ലാദ്മിര്‍ പുട്ടിനും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച്ച ആരംഭിച്ചു.നേരത്തെ അമേരിക്കയുമായി കിം ജോങ് ഉന്‍ നടത്തിയ രണ്ട് ചര്‍ച്ചകള്‍ പരാജയപ്പെടുകയും മൂന്നാം ചര്‍ച്ച മുടങ്ങുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഉത്തരകൊറിയ പിന്തുണ തേടി റഷ്യയുമായി ചര്‍ച്ച നടത്തുന്നത്.

കൂടിക്കാഴ്ച്ചക്കായി ഉന്‍ ബുധനാഴ്ച റഷ്യയിലെത്തിയിരുന്നു.ആണവവിഷയങ്ങളിലടക്കമുള്ള കാര്യങ്ങളില്‍ ഉത്തരകൊറിയയുടെ നിലപാടിന് റഷ്യന്‍ പിന്തുണ ഉറപ്പാക്കുകയാണ് ഉന്‍ ലക്ഷ്യമിടുന്നത്. ചര്‍ച്ച ഫലം കാണുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. തീരനഗരമായ വ്‌ലാദിവോസ്‌ടോകാണ് കൂടിക്കാഴ്ചക്ക് വേദിയാകുന്നത്.

പ്രധാന ചര്‍ച്ചാവിഷയം റഷ്യയിലുള്ള ഉത്തരകൊറിയന്‍ തൊഴിലാളി പ്രശ്‌നവും ഭക്ഷ്യക്ഷാമവുമായിരിക്കും. 2017ല്‍ യുഎന്‍ ഉപരോധം നടപ്പാക്കിയതോടെ ഉത്തരകൊറിയയില്‍നിന്ന് തൊഴില്‍തേടി റഷ്യയിലെത്തുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഏകദേശം 10000 ഉത്തരകൊറിയന്‍ തൊഴിലാളികള്‍ മാത്രമാണ് ഇപ്പോള്‍ റഷ്യയിലുള്ളത്. നേരത്തെ 50000 തൊഴിലാളികളുണ്ടായിരുന്നു. ഭക്ഷ്യ ദൗര്‍ലഭ്യം വലയ്ക്കുന്ന ഉത്തരകൊറിയയ്ക്ക് കൂടുതല്‍ ഭക്ഷ്യധാന്യം നല്‍കാന്‍ റഷ്യ തയാറായേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button