തിരുവനന്തപുരം:സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിൽ പോളിങ് ശതമാനം ഉയർന്നത് ഇടതുപക്ഷത്തിന് അനുകൂലമാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
ലോക്സഭാ തെരഞ്ഞെടുപ്പിനെ ജനങ്ങൾ ഗൗരവമായി കണ്ടു എന്നതിന്റെ തെളിവാണ് പോളിങ് ശതമാനത്തിലുള്ള വർധനവ്. മുഖ്യമന്ത്രി മാധ്യമങ്ങളോട് ക്ഷോഭിച്ചു എന്നതു വ്യാഖ്യാനം മാത്രമാണ്.
മേയ് 23 ന് ശേഷം സംസ്ഥാനത്ത് രാഹുൽ തരംഗമുണ്ടായോ എന്ന് പറയാമെന്നും കാനം രാജേന്ദ്രൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Post Your Comments