
ആലപ്പുഴ : വാഹനാപകടത്തിൽ സ്ത്രീയ്ക്ക് ദാരുണാന്ത്യം. ആലപ്പുഴ ദേശീയപാതയിൽ പൂങ്കാവ് ജംഗ്ഷനിൽ ലോറിയും കാറും കൂട്ടിയിടിച്ച് സിപിഎം മുൻ എൽസി സെക്രട്ടറിയും മുൻ കൗൺസിലറുമായ കായംകുളം പുല്ലുകുളങ്ങര സഫിയത്ത് മൻസിലിൽ ഷംസുദിന്‍റെ ഭാര്യ സഫിയത്ത് (55) ആണ് മരിച്ചത്. ഷംസുദീനെ ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് നാല് മണിക്കായിരുന്നു അപകടം. ഇരുവരും ചികിത്സാർത്ഥം എറാണാകുളത്ത് പോയി മടങ്ങി വരികയായിരുന്നു. സഫിയത്ത് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.
Post Your Comments