Latest NewsInternational

സ്ഫോടന പരമ്പര; സുരക്ഷാവീഴ്ചയെന്ന് സമ്മതിച്ച്‌ ശ്രീലങ്ക

കൊളംബോ : ഈസ്റ്റര്‍ ദിന പ്രാര്‍ത്ഥനകള്‍ക്കിടെ ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും നടന്ന സ്‌ഫോടന പരമ്പരയിൽ സുരക്ഷാവീഴ്ച ഉണ്ടായെന്ന് സമ്മതിച്ച്‌ ശ്രീലങ്ക. സുരക്ഷാ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തുതുടങ്ങി. പോലീസ് മേധാവിയോടും പ്രതിരോധ സെക്രട്ടറിയോടും രാജിവെക്കാന്‍ പ്രസിഡന്‍റ് മൈത്രിപാല സിരിസേന ആവശ്യപ്പെട്ടു. 359 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

കൊളംബോയില്‍ ഭീകരാക്രമണ സാധ്യതയുള്ളതായി എന്‍ഐഎ അടക്കമുള്ള ഏജന്‍സികള്‍ ഈ മാസം ആദ്യംതന്നെ ശ്രീലങ്കയ്ക്ക് വിവരം കൈമാറിയിരുന്നു. തീവ്രവാദ സംഘടനാ നേതാവിന്‍റെയും മുഖ്യസംഘാംഗങ്ങളുടെയും വിവരങ്ങൾ എന്‍ഐഎ കൈമാറുകയും ചെയ്തിരുന്നു.

പ്രസിഡന്‍റ് സിരിസേനയും പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയും തമ്മിലുള്ള തര്‍ക്കമാണ് സുരക്ഷാ കാര്യത്തില്‍ വീഴ്ച്ച വരുത്തിയതെന്നും വിമര്‍ശനമുയരുന്നുണ്ട്. ആക്രമണ മുന്നറിയിപ്പ് വിവരം രഹസ്യാന്വേഷണ വിഭാഗത്തിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ ബോധപൂര്‍വ്വം മറച്ചുവച്ചുവെന്ന് മന്ത്രി ലക്ഷ്‌മണ്‍ കിരിയേല പറഞ്ഞു. പാര്‍ലമെന്റ് അംഗങ്ങളും മന്ത്രിമാരും പരസ്പരം കുറ്റപ്പെടുത്തലുകളുമായി രംഗത്ത് വന്നിരുന്നു.സംഭവത്തില്‍ അറുപതിലേറെപ്പേര്‍ അറസ്റ്റിലായെന്ന് ശ്രീലങ്കന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button