ശ്രീലങ്കക്ക് സമീപം ചുഴലിക്കാറ്റ് മുന്നറിയിപ്പ് . ശ്രീലങ്കക്ക് സമീപം നാളയോടെ ന്യൂനമര്‍ദ്ദമേഖല രൂപമെടുക്കാന്‍ സാധ്യതയുണ്ടെന്ന് ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.
ശ്രീലങ്കക്ക് സമീപത്ത് നിന്നും ഇത് ശക്തി പ്രാപിച്ച് തമിഴ്നാട് തീരത്തേക്ക് നീങ്ങുമെന്നാണ് കരുതുന്നത്. കന്യാകുമാരി തീരത്തും തമിഴ്നാടിന്റെ കിഴക്കന്‍ തീരത്തും മണിക്കൂറില്‍ 90 കിലോമീറ്റര്‍വരെ വേഗതയുള്ള കാറ്റിന് സാധ്യതയുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ ഞായറാഴ്ചവരെ കടലില്‍ പോകരുതെന്നും ഇപ്പോള്‍കടലില്‍ ഉള്ളവര്‍ മടങ്ങിവരണമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Post Your Comments