മൊറാദാബാദ്: ദളിതരായ മൂന്നു യുവാകള്‍ക്കു നേരെ വെടിവെയ്പ്പ് നടക്കുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിൽ പോലീസ് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ഒരു ഗ്രാമം മുഴുവൻ വോട്ട് ബഹിഷ്ക്കരിച്ചു. ഉത്തര്‍പ്രദേശിലെ ദളിത് സമുദായമാണ് വോട്ട് ബഹിഷ്കരിച്ചത്.
മൂന്നാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടന്ന മൊറാദാബാദ് മണ്ഡലത്തിലാണ് ആയിരത്തോളം ദളിതര്‍ വോട്ട് ബഹിഷ്കരിച്ചത്. ഒടുവില്‍ പോലീസ് ഒത്തുതീര്‍പ്പ് ചർച്ചകൾ നടത്തിയ ശേഷമാണ് ഗ്രാമവാസികൾ വോട്ട് രേഖപ്പെടുത്തിയത്.വോട്ടിംഗിൽ 52 ശതമാനം പോളിംഗ് രേഖപ്പെടുത്തിയെന്നും ബിജ്നോര്‍ ജില്ലാ മജിസ്ട്രേറ്റ് സജീത് കുമാര്‍ പറഞ്ഞു.
ബിജ്നോര്‍ ജില്ലയിലെ ബദാപുര്‍ പോലീസ് സ്റ്റേഷന് പരിധിയിലാണ് യുവാക്കൾക്ക് നേരെ ആക്രമണം ഉണ്ടായത്.സംഭവത്തിലെ കുറ്റക്കാരുടെ വിവരം ഉള്‍പ്പെടെ പോലീസിനു കൈമാറിയെങ്കിലും നടപടി സ്വീകരിച്ചില്ല. ഇതേതുടര്‍ന്നാണ് മുകുന്ദ്പുര്‍ ഗ്രാമവാസികള്‍ ഒന്നടങ്കം വോട്ട് ബഹിഷ്കരിച്ചത്.
Post Your Comments