Latest NewsIndia

കാമുകിയെ വിവാഹം കഴിക്കാൻ അനുവദിക്കാത്ത ജ്യേഷ്‌ഠനെ അനുജൻ കൊലപ്പെടുത്തി

ആഗ്ര : കാമുകിയെ വിവാഹം കഴിക്കാൻ അനുവദിക്കാത്ത ജ്യേഷ്‌ഠനെ അനുജൻ കൊലപ്പെടുത്തി. ദിനേശ് സിങ്(23)എന്നയാളാണ് ജ്യേഷ്‌ഠൻ ധർമ്മേന്ദ്ര സിങ്(33)നെ തലയറുത്ത് കാട്ടിൽ ഉപേക്ഷിച്ചു. ആഗ്രയിലാണ് അതിദാരുണമായ ഈ കൊലപാതകം നടന്നത്. ജൽസർ റെയിൽവേ സ്റ്റേഷനടുത്തുള്ള വനപ്രദേശത്ത് ഏപ്രിൽ 16നാണ് തലവേർപെട്ട നിലയിൽ ധർമ്മേന്ദ്രയുടെ മൃതദേഹം പോലീസ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കണ്ടെത്തുകയും കൊലപാതകത്തിനു പിന്നിലെ കാരണം കണ്ടെത്തുകയുമായിരുന്നു.

വീട് പണിക്കായി അനുജന്റെ കയ്യിൽ നിന്നും വാങ്ങിയ പണം തിരികെ നൽകാൻ ധർമ്മേന്ദ്രക്ക് സാധിച്ചില്ല. വർഷങ്ങളായി പ്രണയത്തിലായിരുന്ന യുവതിയെ വിവാഹം കഴിക്കാൻ ദിനേശിനെ അനുവദിച്ചില്ല. ഭാര്യയുമായി ദിനേശ് മോശമായ ബന്ധം സ്ഥാപിച്ചിരുന്നത് ധർമ്മേന്ദ്ര കണ്ടുപിടിച്ചു എന്നീ മൂന്ന് കാരണങ്ങൾ കൊണ്ടാണ് ദിനേശ് കൊലപാതകം നടത്തിയത്. ഏപ്രിൽ മൂന്നിന് ചേട്ടനെ വനപ്രദേശത്തു എത്തിച്ച ശേഷം മദ്യത്തിൽ ഉറക്ക​ഗുളിക കലക്കി നൽകി കൊലപ്പെടുത്തുകയായിരുന്നു. ധർമ്മേന്ദ്രയുടെ കഴുത്തിൽ നിരവധി തവണ ഇടിച്ചതിന്റെ പാടുകളുണ്ടെന്നും പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button