Latest NewsSports

ക്രിക്കറ്റ് ഇതിഹാസത്തിന് ഇന്ന് പിറന്നാള്‍ മധുരം

ക്രിക്കറ്റ് പ്രേമികളുടെ ഇതിഹാസ താരത്തിന് ഇന്ന് പിറന്നാള്‍. സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ 46ആം ജന്മദിനമാണ് ഇന്ന്. കുടുംബത്തൊടൊപ്പമാകും സച്ചിന്‍ ജന്മദിനം ആഘോഷിക്കുക. ഇതോടൊപ്പം ആരാധകരുമായി ആപ്പിലൂടെ സംവദിക്കുമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്

1973 ഏപ്രില്‍ 24ലാണ് സച്ചിന്റെ ജനനം. രാജ്യാന്തര ക്രിക്കറ്റില്‍ നൂറു സെഞ്ചുറികള്‍ തികച്ച ആദ്യത്തെ കളിക്കാരനാണ് സച്ചിന്‍. 15 വയസ് മാത്രം പ്രായമുള്ളപ്പോള്‍ സച്ചിന്‍ ആഭ്യന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചു. ബോംബെ ടീമിനു വേണ്ടിയാണ് കളിച്ചത്. തന്റെ ആദ്യ മത്സരത്തില്‍ തന്നെ സച്ചിന്‍ 100 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഗുജറാത്തിനെതിരെ ആയിരുന്നു അത്. അതോടെ സച്ചിന്‍ ഫസ്റ്റ് ക്ലാസ്സ് അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നൂറു ശതകങ്ങള്‍ തികച്ച ആദ്യത്തെ കളിക്കാരനാണ് സച്ചിന്‍. 2ടെസ്റ്റ് ക്രിക്കറ്റിലും, ഏകദിന ക്രിക്കറ്റിലുമായി നിരവധി റെക്കോര്‍ഡുകള്‍ സച്ചിന്റെ പേരിലുണ്ട്. ഏകദിന ക്രിക്കറ്റിലും, ടെസ്റ്റ് ക്രിക്കറ്റിലും നിലവില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള കളിക്കാരനാണ് സച്ചിന്‍ .2011ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും അംഗമായിരുന്നു സച്ചിന്‍.

2012 ഡിസംബര്‍ 23-ന് സച്ചിന്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. പാകിസ്ഥാനെതിരെയാണ് സച്ചിന്‍ അവസാന ഏകദിന മത്സരം കളിച്ചത്. 2013 നവംബറില്‍ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ വെസ്റ്റ് ഇന്‍ഡീസുമായി നടന്ന ടെസ്റ്റ് മത്സരത്തോടെ സച്ചിന്‍ രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു.ഇതിഹാസ താരത്തിന് പിറന്നാല്‍ ആശംസിക്കുകയാണ് ആരാധകരും സുഹൃത്തുക്കളും. നിരവധിപ്പേരാണ് താരത്തിന് പിറന്നാള്‍ ആശംസകളുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button