Latest NewsKerala

സുരേഷ് കല്ലടയ്ക്ക് അന്ത്യശാസനം നൽകി പോലീസ്

കൊച്ചി: വൈറ്റിലയിൽ 3 യുവാക്കളെ കല്ലട ബസ് ജീവനക്കാർ മർദിച്ച കേസിൽ ഉടമ സുരേഷ് കല്ലടയ്ക്ക് പോലീസിന്റെ അന്ത്യശാസനം. ഇന്ന് വൈകുന്നേരത്തിനുള്ളിൽ ഹാജരായില്ലെങ്കിൽ നിയമനടപടിയിലേക്ക് നീങ്ങുമെന്ന് പോലീസ് അറിയിച്ചു.

സംഭവം നടന്നതിന് ശേഷം മരട് പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് രേഖാമൂലം പോലീസ് സുരേഷിന് അറിയിപ്പ് നൽകിയിരുന്നു. പോലീസ് അനുവദിച്ച സമയപരിധി ഇന്നലെ തീർന്നതോടെയാണ് അന്ത്യശാസനം നൽകിയത്. ഇനി കോടതിയെ സമീപിക്കാനാണ് പോലീസിന്റെ തീരുമാനം.

അതേസമയം നിലവിൽ ഏഴ് പ്രതികൾ പിടിയിലായിട്ടുണ്ട്. കേസിന്‍റെ ഗൗരവ സ്വഭാവം പരിഗണിച്ച് അന്വേഷണം തൃക്കാക്കര എസിപി ഏറ്റെടുത്തു. അസി.കമ്മീഷണറുടെ നേതൃത്വത്തിൽ തമിഴ്നാട്ടിലെ മൊഴിയെടുപ്പ് തുടരുകയാണ്. പരിക്കേറ്റ രണ്ട് യാത്രക്കാർ തമിഴ്നാട്ടിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button