Latest NewsElection NewsInternational

ശക്തമായ ഭൂചലനം

കാത്മണ്ഡു• നേപ്പാളില്‍ റിക്ടര്‍ സ്കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ സാമാന്യം ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. പ്രാദേശിക സമയം രാവിലെ 6.29 ഓടെയായിരുന്നു സംഭവമെന്ന് നേപ്പാള്‍ സീസ്മോളജിക്കള്‍ സെന്റര്‍ അറിയിച്ചു. കാത്മണ്ഡുവില്‍ 28 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി നൌബൈസിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

12 മിനിറ്റിനു ശേഷം 4.3 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ചലനവും അനുഭവപ്പെട്ടു.

നേരത്തെ, 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അരുണാചല്‍ പ്രദേശിലും അയല്‍ പ്രദേശമായ ടിബറ്റിലും അനുഭവപ്പെട്ടിരുന്നു.

9000 ലേറെ പേര്‍ കൊല്ലപ്പെട്ട നേപ്പാള്‍ ഭൂചലനത്തിന്റെ നാലാം വാര്‍ഷിക വേളയിലാണ് ഭൂചലനം അനുഭവപ്പെട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button