തിരുവനന്തപുരം: കെഎസ്എഫ്ഇ പ്രവാസി ചിട്ടി ഇനിമുതൽ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും പ്രവർത്തിക്കുന്നു.നിലവില്‍ യുഎഇ, കുവൈറ്റ്, ഒമാന്‍, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് മാത്രമായിരുന്നു ചിട്ടിയില്‍ ചേരാന്‍ അവസരമുണ്ടായിരുന്നത്. യൂറോപ്യന്‍ രാജ്യങ്ങളിലെ പ്രവര്‍ത്തനം മേയ് 17 ന് ലണ്ടനിൽ വെച്ച് നടക്കും.
2018 നവംബര്‍ 23 നാണ് പ്രവാസി ചിട്ടി ലേലം കെഎസ്എഫ്ഇ ആരംഭിച്ചത്. അഞ്ച് മാസം കൊണ്ട് 6.22 കോടി രൂപയുടെ പ്രതിമാസ ചിട്ടി ബിസിനസാണ് കെഎസ്എഫ്ഇ നേടിയെടുത്തത്. മേയ് 17 ന് കിഫ്ബിയുടെ മസാല ബോണ്ടുമായി ബന്ധപ്പെട്ട് ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വച്ച് നടക്കുന്ന ചടങ്ങിന് ശേഷം മുഖ്യമന്ത്രി ധനമന്ത്രിയുടെ സാന്നിധ്യത്തില്‍ പ്രവാസികൾക്കായി പദ്ധതി സമർപ്പിക്കും.
Post Your Comments