Nattuvartha

കല്ലട ബസ് സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

തിരുവനന്തപുരം: കല്ലട ബസ് സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി . അന്തർ സംസ്ഥാന സർവീസ് നടത്തുന്ന സുരേഷ് കല്ലട ബസിലെ ജീവനക്കാർ യാത്രക്കാരെ മർദ്ദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്.

അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് കമ്മീഷന്‍റെ ഉത്തരവ്. അതിനിടെ ബസുടമയായ സുരേഷിനോട് പോലീസ് ഹാജരാകാൻ നിർദ്ദേശം നൽകിയെങ്കിലും ഇയാൾ ഒളിച്ചുകളിക്കുകയാണ്. ഇന്ന് വൈകുന്നേരത്തിനകം ഹാജരായില്ലെങ്കിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനാണ് പോലീസിന്റെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button