Election NewsKeralaLatest NewsElection 2019

കണ്ണൂരില്‍ സിപിഎം കള്ളവോട്ട് ചെയ്തു: കെസുധാകരന്‍

കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിനിടെ കണ്ണൂരില്‍ വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്ന ആരോപണവുമായി കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍.
ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരുന്നു കള്ളവോട്ട് നടന്നതെന്നാണ് സുധാകരന്റെ ആരോപണം

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ബൂത്തിലും വരെ വ്യാപകമായി കള്ളവോട്ട് നടന്നെന്നും സുധാകരന്‍ കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.തളിപ്പറമ്പ്, ധര്‍മ്മടം, മട്ടന്നൂര്‍ എന്നിവിടങ്ങളില്‍ കള്ളവോട്ട് നടന്നെന്നും സുരക്ഷാ സജ്ജീകരണങ്ങളില്‍ പോരായ്മ ഉണ്ടായെന്നും വീഡിയോ അടക്കമുള്ള തെളിവുകള്‍ വെച്ച് നിയമനടപടി സ്വീകരിക്കുമെന്ന് സുധാകരന്‍ വ്യക്തമാക്കി.

അക്രമങ്ങള്‍ നടന്നിട്ടുപോലും കോണ്‍ഗ്രസ് വോട്ടര്‍മാര്‍ കൃത്യമായി വോട്ടു ചെയ്തു. പക്ഷേ വരാത്ത മുഴുവന്‍ ആളുകളുടെ വോട്ടും അതിനുശേഷം ബൂത്തിലിരുന്ന് കുത്തി കുത്തി വ്യാപകമായി കള്ളവോട്ട് ചെയ്തു. അങ്ങനെയൊരു നാണംകെട്ട കള്ളവോട്ട് ഇതുവരെയാരും ചെയ്തിട്ടില്ല. കണ്ണൂരില്‍ ഇതാദ്യത്തെ സംഭവമാണ്.ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത് കണ്ണൂരാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button