അബുദാബി: അബുദാബിയിൽ ചിലയിടങ്ങളിൽ കെട്ടിട വാടകയിൽ വൻ കുറവ്. വാഹനം പാർക്ക് ചെയ്യുന്നതിന് പണം ഈടാക്കാത്ത ഉൾപ്രദേശങ്ങളിലേക്കു കുടുംബങ്ങൾ നീങ്ങിയതോടെ നഗരത്തിൽ ഒട്ടേറെ ഫ്ലാറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. കോർണിഷിൽ 2 കിടപ്പുമുറിയുള്ള ഫ്ലാറ്റിനു 2018 ആദ്യപാദത്തിൽ 90,000 മുതൽ 1,20,000 ദിർഹം വരെയായിരുന്നു നിരക്ക്. ഇപ്പോൾ അത് 60,000 ദിർഹമിന് വരെ ലഭിക്കുന്നുണ്ട്. പഴയ കെട്ടിടങ്ങളാണെങ്കിൽ നിരക്ക് ഇതിനെക്കാൾ കുറയും. 50,000 ദിർഹത്തിനു വാഗ്ദാനം ചെയ്തിട്ടും ആളിനെ കിട്ടാനില്ലാത്ത അവസ്ഥയാണെന്നാണ് ചില കെട്ടിടങ്ങളിലെ വാച്ച്മാൻമാർ പറയുന്നത്.
അതേസമയം വില്ലകളുടെ വിലയും കുറഞ്ഞിട്ടുണ്ട്. ആറു മാസത്തിനിടെ മുഹമ്മദ് ബിൻ സായിദ് സിറ്റി, ബനിയാസ്, ഖലീഫ സിറ്റി തുടങ്ങിയ മേഖലകളിൽ വില്ലകൾക്കു 10 ശതമാനം വരെ വില കുറഞ്ഞിട്ടുണ്ട്. ഈ ഭാഗങ്ങളിൽ ധാരാളം പുതിയ വില്ലകൾ വന്നതോടെ ലഭ്യത കൂടുകയും ആവശ്യക്കാർ കുറയുകയും ചെയ്തു.
Post Your Comments