UAELatest News

ദുബായ് എമിഗ്രേഷന്റെ മികച്ച ജീവനക്കാരനുള്ള അംഗീകാരം സ്വന്തമാക്കി മലയാളി

ദുബായ്: ദുബായ് എമിഗ്രേഷൻ വകുപ്പിന്റെ മികച്ച ജീവനക്കാരനുള്ള അംഗീകാരം സ്വന്തമാക്കി മലയാളി ഫൊട്ടോഗ്രഫർ. തൃശൂർ ചാവക്കാട് സ്വദേശി സഞ്ജീവ് കോച്ചനാണ് ഈ നേട്ടം സ്വന്തമാക്കിയത്. ദുബായ് എമിഗ്രേഷൻ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് (ദുബായ് എമിഗ്രേഷൻ) ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മറി സഞ്ജീവ് കോച്ചന് അംഗീകാര സർട്ടിഫിക്കറ്റ് നൽകി. 25 വർഷമായി യുഎഇ ഫൊട്ടോഗ്രഫറായ ഇദ്ദേഹം കഴിഞ്ഞ 12 വർഷമായി ദുബായ് എമിഗ്രേഷന്റെ മീഡിയ വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്.

shortlink

Post Your Comments


Back to top button