തിരുവനന്തപുരം: തിരഞ്ഞെടുപ്പിലെ ഉയര്‍ന്ന പോളിങിനെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിലെ ഉയര്‍ന്ന പോളിംഗിനെ കുറിച്ച് ചോദിച്ചപ്പോള്‍ അഭിപ്രായം പറയാന്‍ തയ്യാറാകാതിരുന്ന മുഖ്യമന്ത്രി ‘മാറി നില്ക്ക് അങ്ങോട്ട്’ എന്ന് മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിക്കുകയായിരുന്നു. തുടര്‍ന്ന് വാഹനത്തില്‍ കയറി പോവുകയുമായിരുന്നു. എറണാകുളം ഗവണ്മെന്റ് ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രിയെ കാണാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ദുരനുഭവം ഉണ്ടായത്. ഏറെ നേരം കാത്തുനിന്ന ശേഷമായിരുന്നു മുഖ്യമന്ത്രി പുറത്തെത്തിയത്. 77.68 ശതമാനമായിരുന്നു സംസ്ഥാനത്തെ ശരാശരി പോളിങ്. എട്ട് ലോക്സഭാ മണ്ഡലങ്ങളില്‍ 80 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തി. ഉയര്‍ന്ന പോളിങ് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന വാദവുമായി മൂന്ന് മുന്നണികളിലെയും നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments