ഷിയാന്‍ (ചൈന) : ഏഷ്യന്‍ റെസ്‌ലിംഗ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണത്തിൽ മുത്തമിട്ട് ബജ്‌റംഗ് പൂനിയ. കഴിഞ്ഞ ദിവസം നടന്ന 65 കി.ഗ്രാം വിഭാഗത്തിലെ കലാശപ്പോരാട്ടത്തിൽ കസാഖിസ്ഥാന്റെ സയേത് ബെക്ക് ഒക്കാസോവിനെ 12-7 ന് വീഴ്ത്തിയാണ് ബജ്‌റംഗ് സ്വർണ്ണമണിഞ്ഞത്.
ജക്കാര്‍ത്തയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യന്‍ ഗെയിംസിലും ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും ബജ്‌റംഗ് സ്വര്‍ണം നേടിയിരുന്നു. ലോക ചാമ്ബ്യന്‍ഷിപ്പില്‍ വെള്ളി നേടിയതോടെ 65 കി.ഗ്രാം വിഭാഗത്തിലെ ലോക ഒന്നാം റാങ്കെന്ന നേട്ടവും ബജ്‌റംഗ് സ്വന്തമാക്കി.
79 കി.ഗ്രാം വിഭാഗം ഫൈനലില്‍ ഇന്ത്യയുടെ പ്രവീണ്‍ റാണ വെള്ളിമെഡൽ നേടിയപ്പോൾ, 97 കി.ഗ്രാം വിഭാഗത്തില്‍ സത്യവ്രത് കദിയാന്‍ വെങ്കലം സ്വന്തമാക്കി.
Post Your Comments