അങ്കമാലി : അങ്കമാലി കറുകുറ്റിയില്‍ പതിനൊന്നുകാരിയെ മരിച്ച നിലയില്‍ ആശുപത്രിയില്‍ എത്തിച്ച സംഭവത്തില്‍ പെൺകുട്ടിയുടെ മരണം ആത്മഹത്യയെന്ന് റിപ്പോർട്ട്. എന്നാൽ ആത്മഹത്യ ചെയ്യാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കുട്ടി കുറച്ചുദിവസമായി ചില മാനസിക പ്രശ്നങ്ങള്‍ കാണിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. എന്നാൽ നാണക്കേട് വിചാരിച്ചാണ് ആത്മഹത്യയാണെന്ന് പുറത്തുപറയാതിരുന്നതെന്ന് വീട്ടുകാർ പോലീസിന് മൊഴിനൽകി.
തിങ്കളാഴ്ച വൈകിട്ടാണ് തൃശൂര്‍ കോടാലി സ്വദേശിനിയായ പെണ്‍കുട്ടിയെ അമ്മവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.കുളിമുറിയില്‍ തെന്നിവീണ് മരണം സംഭവിച്ചതാണെന്നാണ് ബന്ധുക്കള്‍ ആശുപത്രി അധികൃതരെ അറിയിച്ചത്. എന്നാല്‍ മൃതദേഹം പരിശോധിക്കുന്നതിനിടെ കഴുത്തിന് പിന്നില്‍ കയര്‍ മുറുകിയ പാട് കണ്ട ഡോക്ടര്‍മാര്‍ പോലീസിനെ വിളിച്ചുവരുത്തി.
തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കുട്ടിയുടെ മരണം കഴുത്തില്‍ കയര്‍ മുറുകിയതാണെന്ന് ഉറപ്പായി. വീട്ടുകാരെ കൂടുതൽ ചോദ്യം ചെയ്തതോടെയാണ് കുട്ടി ജീവനൊടുക്കിയതാണെന്ന് വ്യക്തമായത്. മരണകാരണം പോലീസ് അന്വേഷിച്ചുവരികയാണ്.
Post Your Comments