Latest NewsJobs & VacanciesEducation & Career

വിവിധ തസ്തികകളിൽ എയർ ഇന്ത്യയിൽ അവസരം

എയർ ഇന്ത്യയിൽ അവസരം. സീനിയർ ട്രെയിനി ഫ്ലൈറ്റ് ഡിസ്പാച്ചർ (കാറ്റഗറി 1), ട്രെയിനി ഫ്ലൈറ്റ് ഡിസ്പാച്ചർ (കാറ്റഗറി 2), ജൂനിയർ ട്രെയിനി ഫ്ലൈറ്റ് ഡിസ്പാച്ചർ (കാറ്റഗറി 3) ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്തു പൂരിപ്പിച്ച് ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഡിമാൻഡ് ഡ്രാഫ്റ്റും സഹിതം മേയ് ആറ്, ഒൻപത് തീയതികളിൽ ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ ഇന്റർവ്യൂവിന് ഹാജരാകാണം. ഡൽഹി/മുംബൈ എന്നിവിടങ്ങളിലായിരിക്കും നിയമനം. 70 ഒഴിവുകളുണ്ട്.

എയർ ഇന്ത്യാ ലിമിറ്റഡിൽ ട്രെയിനി കൺട്രോളർ, ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഏപ്രിൽ 30, മേയ് രണ്ട് തീയതികളിൽ ഡൽഹിയിലാണ് ഇന്റർവ്യൂ. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഡൽഹി/മുംബൈ എന്നിവിടങ്ങളിലായിരിക്കും നിയമനം. 79 ഒഴിവുകളുണ്ട്

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുകairindia

shortlink

Related Articles

Post Your Comments

Related Articles


Back to top button