ചെന്നൈ: തമിഴ് നടന്‍ ശിവകാര്‍ത്തികേയനെ വോട്ടര്‍ പട്ടികയില്‍ പേരില്ലാതിരുന്നിട്ടുവോട്ട് ചെയ്യാന്‍ അനുവദിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് തമിഴ്‌നാട് മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ സത്യബ്രത സാഹു.
ശിവകാര്‍ത്തികേയനും ഭാര്യ ആരതിയും തമിഴ്‌നാട്ടിലെ വല്‍സരവാക്കം ഗുഡ് ഷെപ്പേര്‍ഡ് സ്‌കൂളിലെ പോളിങ് ബൂത്തിലാണ് വോട്ട് ചെയ്യാനായെത്തിയത്. ഇരുവരും പോളിങ് ബൂത്തിലെത്തിയപ്പോഴാണ് വോട്ടര്‍ പട്ടികയില്‍ ശിവകാര്‍ത്തികേയന്റെ പേരില്ലെന്ന വിവരമറിയുന്നത്. എന്നാല്‍ വോട്ടര്‍ പട്ടികയില്‍ ആരതിയുടെ പേരുണ്ടായിരുന്നു.
ശിവകാര്‍ത്തികേയന്‍ പോളിങ് ബൂത്തില്‍നിന്ന് മടങ്ങിയെങ്കിലും ഒരു മണിക്കൂറിന് ശേഷം തിരിച്ചെത്തി വോട്ടു ചെയ്യുകയായിരുന്നു. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മഷിയടയാളം പതിച്ച് ചൂണ്ടുവിരലിന്റെ ചിത്രം അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ‘വോട്ട് ചെയ്യുക എന്നത് അവകാശമാണ്, അവകാശത്തിനായി പോരാടുക’ എന്ന അടിക്കുറിപ്പോടുകൂടിയാണ് ശിവകാര്‍ത്തികേയന്‍ ചിത്രം പങ്കുവച്ചത്
ശിവകാര്‍ത്തികേയന്‍ പ്രത്യേക അനുമതിയോടെ ടെന്‍ഡര്‍ വോട്ട് ചെയ്യുകയായിരുന്നുവെന്നാണ് സൂചന. എന്നാല്‍ വോട്ടര്‍ പട്ടികയില്‍ പേരില്ലാതെ ടെന്‍ഡര്‍ വോട്ട് ചെയ്യാനാകില്ല. ചെന്നൈയില്‍ വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ നിരവധി ആളുകളാണ് പോളിങ് ബൂത്തില്‍നിന്ന് വോട്ട് ചെയ്യാനാകാതെ മടങ്ങിപോയത്.
https://www.facebook.com/Sivakarthikeyan.D/photos/a.594153243950849/2463367260362762/?type=3#
Post Your Comments