അബുദബി ക്ഷേത്രം തുറന്ന് കൊടുക്കുക അടുത്ത വർഷം. അബൂദബിയിൽ നിർമിക്കുന്ന ക്ഷേത്രത്തിന്റെ ആദ്യഘട്ട നിർമാണം അടുത്ത വർഷം പൂർത്തീകരിച്ച് ജനങ്ങൾക്ക് തുറന്നുകൊടുക്കും. യു.എ.ഇയിലെ ആദ്യ പമ്പരാഗത ഹൈന്ദവ ക്ഷേത്രം എന്ന നിലക്ക് ഇന്ത്യയിൽ നിന്നെത്തിച്ച ശിലകളും മറ്റുമാണ് നിർമാണത്തിന് ഉപയോഗിക്കുക.
ക്ഷേത്രത്തോടനുബന്ധിച്ച് കമ്യൂണിറ്റി സെന്ററുകൾ, ഹാളുകൾ, എക്സിബിഷൻ മേഖലകൾ തുടങ്ങിയവയാണ് ആദ്യ ഘട്ടത്തിൽ നിർമിക്കുക. മാർബിളിലെയും ശിലകളിലെയും കൊത്തുവേലകൾ 2022ഓടെ പൂർത്തീകരിക്കും. ക്ഷേത്രത്തിന്റെ നിർമാണം വീക്ഷിക്കാൻ പ്രത്യേക നിരീക്ഷണ വേദി നിർമിക്കും.
കൂടാതെ ഹൈന്ദവ പുരോഹിതർ ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക് സന്ദർശിച്ചു. യു.എ.ഇ സഹിഷ്ണുതാ കാര്യ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാന്റെ താൽപര്യ പ്രകാരമാണ് പുരോഹിതർക്ക് ഗ്രാൻഡ് മോസ്സ് ടൂർ സംഘടിപ്പിച്ചത്. ബാപ്സ് സ്വാമി നാരായൺ സൻസ്തയുടെ ആത്മീയാചാര്യൻ മഹന്ത് സ്വാമി മഹാരാജും 50 പുരോഹിതരുമാണ് കഴിഞ്ഞ ദിവസം സന്ദർശനം നടത്തിയത്.
Post Your Comments