തൃശ്ശൂര്‍: തന്റെ സമ്മതിദാന അവകാശം വിനിയോഗിച്ച് മാതൃകയായിരിക്കുകയാണ് യുവതാരം ടൊവിനോ തോമസ്. രാവിലെ തന്നെ എത്തി വോട്ട് രേഖപ്പെടുത്തിയാണ് താരം മാതൃകയായത്.
വോട്ട് ചെയ്യുക എന്നത് അവകാശം മാത്രമല്ല. ഉത്തരവാദിത്വം കൂടിയാണെന്ന് ടൊവിനോ പറഞ്ഞു. വോട്ട് ചെയ്ത ശേഷം താരം തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ഇത് കുറിക്കുകയും ചെയ്തു. തൃശ്ശൂരിലെ ഇരിങ്ങാലക്കുടി ജിഎച്ച്എച്ച്എസ്സിലാണ് ടൊവിനോ വോട്ട് ചെയ്തത്
Post Your Comments