മുംബൈ: ലോക്സഭ തെരഞ്ഞെടുപ്പ് ഓഹരിവിപണിയിലും പ്രതിഫലിയ്ക്കുന്നു. സെന്‍സെക്സിന് നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 38 പോയിന്റ് ഉയര്‍ന്ന് 38683ലും നിഫ്റ്റി 12 പോയന്റ് ഉയര്‍ന്ന് 11606 ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഒഎന്‍ജിസി, സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ഹീറോ മോട്ടോര്‍കോര്‍പ്, റിലയന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ബിഎസ്ഇയിലെ 867 ഓഹരികള്‍ നഷ്ടത്തിലാണ്. ഊര്‍ജം, ഐടി ഓഹരികളാണ് നഷ്ടത്തില്‍.
ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, ടാറ്റ മോട്ടോഴ്‌സ്, ടിസിഎസ്, ആക്‌സിസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്. കഴിഞ്ഞ ദിവസം 495 പോയന്റ് നഷ്ടത്തിലാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്തത്.
Post Your Comments