ഭോപാല്‍: തന്റെ സ്തനാര്‍ബുദം മാറാനുള്ള കാരണം ഗോമൂത്രവും മറ്റു പശു ഉത്പന്നങ്ങളും കൂട്ടിച്ചേര്‍ത്ത് കഴിച്ചതാണെന്ന് ഭോപാലിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യാസിങ് ഠാക്കൂര്‍.
‘ഞാനൊരു ക്യാന്‍സര്‍ രോഗിയായിരുന്നു. ഗോമൂത്രവും പാഞ്ചഗവ്യ (പാല്‍, ചാണകം,ഗോമൂത്രം,തൈര്, നെയ്യ്) യും ചേര്‍ത്ത ഔഷധം കഴിച്ചാണ് ഞാന്‍ എന്റെ അസുഖം മാറ്റിയത്’ പ്രഗ്യാസിങ് പറഞ്ഞു. ഈ മരുന്ന് ശാസ്ത്രീയമാണെന്നും താന്‍ അതിന്റെ ജീവിക്കുന്ന ഉദാഹരണമാണെന്നും പ്രഗ്യാസിങ് പറഞ്ഞു.ഇന്ത്യാ ടുഡേ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രഗ്യാ സിങ്ങിന്റെ ഇക്കാര്യം പറഞ്ഞത്.
എല്ലാ ദിവസവും ഗോമാതാവിന്റെ പുറകുവശത്ത് നിന്ന് അതിന്റെ കഴുത്ത് വരെ തടവികൊടുത്താല്‍ അതിന് സന്തോഷമാവുമെന്നും അങ്ങനെ ചെയ്താല്‍ ആളുകളുടെ രക്തസമ്മര്‍ദ്ദം നിയന്ത്രണത്തിലാവുമെന്നും പ്രഗ്യാസിങ് പറഞ്ഞു.രാജ്യത്ത് വിവിധയിടങ്ങളില്‍ പശുക്കളോടുള്ള പെരുമാറ്റം വേദനയുളവാക്കുന്നതാണെന്നും പശുസമ്പത്ത് അമൃതാണെന്നും ഗോശാല തപസിരിക്കാന്‍ പറ്റിയ ഇടമാണെന്നും പ്രഗ്യാസിങ് പറഞ്ഞു.
Post Your Comments