Latest NewsInternational

കാന്‍സര്‍ വരുന്നത് നമ്മള്‍ സ്ഥിരമായി കഴിയ്ക്കുന്ന ഭക്ഷണത്തില്‍ നിന്നും : പോപ്പ് കോണ്‍, മിസ്ചര്‍ തുടങ്ങിയ കഴിക്കരുതെന്ന് നിര്‍ദേശം : കാന്‍സര്‍ വരുത്തുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടു

കാന്‍സര്‍ വരുന്നത് നമ്മള്‍ സ്ഥിരമായി കഴിയ്ക്കുന്ന ഭക്ഷണത്തില്‍ നിന്നും. ആ ആഹാര പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ നിര്‍ദേശം നല്‍കി
ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ സ്ഥിരമായി കഴിക്കുന്നത് ക്യാന്‍സര്‍ വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഫാസ്റ്റ് ഫുഡ് മാംസം കഴിക്കുന്നതും ചുവന്ന മാംസം ദിവസവും കഴിക്കുന്നതും ക്യാന്‍സറിന് കാരണമാകുന്നു.

ചിപ്‌സ്, മിക്ചര്‍ പോലെയുള്ള വറുത്ത സ്നാക്ക്‌സ് കഴിക്കാന്‍ എല്ലാവര്‍ക്കും വളരെ ഇഷ്ടമാണ്. ഇത് സ്ഥിരമായും അമിതമായും കഴിക്കുന്നത് ക്യാന്‍സറിന് കാരണമാകും. പോപ്‌കോണ്‍ ഇഷ്ടപ്പെടാത്തവരായി അധികമാരും ഉണ്ടാകില്ല. മൈക്രോവേവ് ഓവനില്‍ തയ്യാറാക്കുന്ന പോപ്കോണ്‍ സ്ഥിരമായി കഴിക്കുന്നതിലൂടെ പ്രമേഹവും ശ്വാസകോശ ക്യാന്‍സറും പിടിപെടാനുള്ള സാധ്യത കൂടുതലാണ്. പോപ്കോണില്‍ ഉപയോഗിക്കുന്ന മസാല ചൂടാക്കുന്നതിലൂടെയും ക്യാന്‍സറിന് കാരണമാകുന്ന ഘടകങ്ങള്‍ രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്.

പഞ്ചസാരയെ കാന്‍സറിന് വളരെ ഇഷ്ടമാണ്. കാരണം മറ്റൊന്നുമല്ല. പഞ്ചസാര കാന്‍സര്‍ സെല്ലുകളെ വളരാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പഞ്ചസാര കഴിയുന്നയത്ര കുറച്ച് തേന്‍ പോലെയുള്ള പ്രകൃതിദത്ത മധുരമാര്‍ഗങ്ങള്‍ തേടുന്നതാണ് ഉത്തമം.

അമിത മധുരവും ട്രാന്‍സ് ഫാറ്റും ഉപയോഗിച്ചിട്ടുള്ള ബേക്കറി ഭക്ഷണങ്ങളും, ഫാസ്റ്റ് ഫുഡും ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നവയാണ്. പാക്കറ്റിലും കുപ്പികളിലുമായി വരുന്ന ഭക്ഷണം അപകടകരമാണ്. റെഡി ടു ഈറ്റ്, റെഡി ടു കുക്ക് വിഭാഗത്തില്‍പ്പെടുന്ന ഇത്തര ഭക്ഷണങ്ങള്‍ അധികനാള്‍ കേടാകാതിരിക്കാന്‍ ചില പ്രിസര്‍വേറ്റീവുകള്‍ ചേര്‍ക്കാറുണ്ട്. ഇതാണ് ഇത്തരം ഭക്ഷണങ്ങളെ അപകടകരമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button