Election NewsKeralaLatest NewsIndiaElection 2019

ബിജെപി ബൂത്ത് ഏജന്റിനെതിരെ ആക്രമണം; പിന്നിൽ എംഎൽഎയുടെ മകനും സംഘവുമെന്ന് ബിജെപി

കനത്ത മഴയില്‍ വോട്ടിംഗ് തടസ്സപ്പെട്ടു, ശക്തമായ കാറ്റില്‍ ബൂത്തിന്റെ മേല്‍ക്കൂര പറന്നു പോയി

കാസർകോട്: കാസർകോട് ഉദുമയിൽ ബിജെപി ബൂത്ത് ഏജന്റിന് നേരെ ആക്രമണം. 132-ാം ബൂത്തായ കൂട്ടക്കനി സ്‌കൂളിലെ ബിജെപി ബൂത്ത് ഏജന്റായ സന്ദീപിന് നേരെയാണ് ആക്രമണം നടത്തത്. കള്ളവോട്ട് തടഞ്ഞതിനെ തുടർന്നാണ് ഇവർ മർദ്ദിച്ചതെന്ന് ബിജെപി ആരോപിച്ചു. ആക്രമണത്തിന് പിന്നിൽ ഉദുമ എംഎല്‍എ. കെ കുഞ്ഞിരാമന്റെ മകന്‍ പദ്മകുമാറും സംഘവുമാണെന്ന് ബിജെപി ആരോപിച്ചു.

സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് ജില്ലാ കളക്ടര്‍ക്കും ഡിവൈഎസ്പിക്കും പരാതി നല്‍കി. കാസർഗോഡ് കനത്ത മഴയിലും പോളിംഗ് നടക്കുകയാണ്. ബിരിക്കുളത്ത് കനത്ത മഴയില്‍ വോട്ടിംഗ് തടസ്സപ്പെട്ടു. ശക്തമായ കാറ്റില്‍ ബൂത്തിന്റെ മേല്‍ക്കൂര പറന്നു പോയി.

വോട്ടിംഗ് മെഷീനും വിവിപാറ്റും നനഞ്ഞു. ബിരിക്കുളം എയുപി സ്‌കൂളിലെ 180,181 എന്നീ ബൂത്തുകളിലെ വോട്ടിംഗാണ് മഴമൂലം തടസ്സപ്പെട്ടത്.വോട്ടിംഗ് യന്ത്രം മഴ നനഞ്ഞതിനാല്‍ പോളിംഗ് നിര്‍ത്തി വെച്ചിരിക്കുകയാണ്. പകരം സംവിധാനം ഒരുക്കി വോട്ടെടുപ്പ് തുടരാന്‍ ശ്രമം നടക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button