
കോക്ക: തെക്കു പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും 14 മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. കോക്ക റീജനിലെ റോസാസ് നഗരത്തിലാണ് ഉരുൾപൊട്ടലുണ്ടായത്. നിരവധി വീടുകള്‍ ഒലിച്ചുപോയിട്ടുണ്ട്. മണ്ണിനടിയില്‍ ആരെങ്കിലും അകപ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ തെരച്ചില്‍ തുടരുകയാണ്.
Post Your Comments