പ്രതീകാത്മക ചിത്രം
തിരുവനന്തപുരം :യാത്രക്കാരന് മർദ്ദനം ഏറ്റ സംഭവത്തിൽ കല്ലട ബസ് സർവേസിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ബുക്കിങ് ഓഫീസ് അടപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇതിന്റെ ഭാഗമായി കല്ലട ബസിന്റെ ഉടമയെ പോലീസ് ആസ്ഥാനത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്. ബസിന്റെ പെർമിറ്റ് പോലീസ് റദ്ദാക്കുകയും ബസ് പിടിച്ചെടുക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ട്. കൂടാതെ കല്ലട ബസിന്റെ പെർമിറ്റുകൾ, രജിസ്ട്രേഷൻ എന്നിവയെ കുറിച്ച് ട്രാൻസ്‌പോർട് വകുപ്പ്, ആർ ടി ഒ തുടങ്ങിയവരും അന്വേഷണം ആരംഭിച്ചു.
Leave a Comment