ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന ബിജെപി നേതാവും സെക്കന്താരാബാദ് എംപിയുമായ ബണ്ഡാരു ദത്താത്രേയ. ഹൈദരാബാദ് ഭീകരരുടെ സ്വര്‍ഗമാണെന്നും അദ്ദേഹം പറഞ്ഞു. ഭീകരര്‍ക്കെതിരെ പൊലീസ് നടപടി എടുക്കാത്തതിന്റെ പിന്നില്‍ തെലങ്കാന മുഖ്യമന്ത്രിയും ടിആര്‍എസ് നേതാവുമായ കെ ചന്ദ്രശേഖര്‍ റാവുവും മജ്ലിസ്-ഇ-ഇത്തെഹാദുല്‍ മുസ്ലിമീന്‍ പ്രസിഡന്റ് അസാദുദ്ദീന്‍ ഒവൈസിയും തമ്മിലുള്ള ധാരണയെന്നമാണ് ബണ്ഡാരു ദത്താത്രേയ ആരോപിച്ചത്.
എന്‍ഐഎ അടുത്തിടെ നടത്തിയ അന്വേഷണങ്ങളിലെല്ലാം ഇസ്ലാമിക് ഭീകരരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പറ്റിയ ഏറ്റവും സുരക്ഷിതമായ താവളമാണ് ഹൈദരാബാദെന്ന് കണ്ടെത്തിയിരുന്നു. നിരവധി ആളുകളാണ് ഹൈദരാബാദില്‍നിന്ന് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി റിക്രൂട്ട് ചെയ്യുന്നതെന്നും ബണ്ഡാരു പറഞ്ഞു. തെലങ്കാന സര്‍ക്കാര്‍ എഐഎംഐഎമ്മുമായി ധാരണയിലാണ്. അതുകൊണ്ട് പലപ്പോഴും പൊലീസിന് കടുത്ത നടപടികള്‍ എടുക്കാന്‍ കഴിയാറില്ല. ഭീകര പ്രവര്‍ത്തനത്തിനെതിരെ ചന്ദ്രശേഖര റാവു സര്‍ക്കാര്‍ ഐജി അല്ലെങ്കില്‍ ഡിജി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക സെല്‍ രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments