കണ്ണൂർ : കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഹാഷിഷ് വേട്ട. കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി ദോഹയിലേക്ക് കടത്തുകയായിരുന്ന ഒരു കിലോ ഹാഷിഷ് ഓയിൽ പിടികൂടി. കൊല്ലം കൊട്ടാരക്കര സ്വദേശി ഷാനവാസിൽ നിന്നുമാണ് ഹാഷിഷ് പിടികൂടിയത്.
ശാനവാസ് വിമാനത്താവളം വഴി ദോഹയിലേക്ക് പോകാൻ എത്തിയതാരുന്നു . ഷൂസിനുള്ളിൽ ഒളിപ്പിച്ചുവെച്ചാണ് ഷാനവാസ് ഒരു കിലോ ഹാഷിഷ് കടത്താൻ ഷാനവാസ് ശ്രമിച്ചത്. സി എ എസ് എഫ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ സംശയം തോന്നിയ യുവാവിനെ കൂടുതൽ പരിശോധനകൾ നടത്തിയപ്പോഴാണ് ഒളിപ്പിച്ചു വെച്ച ഹാഷിഷ് കണ്ടെത്തിയത്.
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഹാഷിഷ് വേട്ടആദ്യമാണ് , ഇയാളെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്. വിമാനത്താവളം പ്രവർത്തനം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് മയക്കുമരുന്ന് പിടികൂടുന്നത്. മയക്കുമരുന്ന് പിടികൂടിയതിനെ അതീവ ഗൗരവത്തോടെയാണ് ഉദ്യോഗസ്ഥർ കാണുന്നത്.
Post Your Comments