ദുബായ് : യു.എ.ഇയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ മുന്നറിയിപ്പുമായി ദുബായ് ഭരണാധികാരി ഷെയ്ഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും രംഗത്ത്. എമിറേറ്റ്‌സ് പോസ്റ്റ് സെന്ററില്‍ മോശം സേവനമാണ് ലഭിക്കുന്നതെന്നതെന്ന പരാതിയെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ മൊഹമ്മദ് ഷെയ്ഖ് രംഗത്ത് വന്നിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് ഭരണാധികാരി പോസ്റ്റ് സെന്ററില്‍ നിരവധിപ്പേര്‍ സേവനങ്ങള്‍ക്കായി കാത്തിരിക്കുന്ന ചിത്രംസഹിതം മുന്നറിയിപ്പുമായെത്തിയത്.
എമിറേറ്റ്‌സ് പോസ്റ്റ് സെന്ററിലെ സേവനത്തിന്റെ നിലവാരം വ്യക്തമാക്കാനായി ഒരാള്‍ തനിക്ക് അയച്ചുതന്ന ചിത്രമാണിതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.. ഇതല്ല നമ്മുടെ നിലവാരം. നമ്മുടെ സേവനങ്ങളും ഇങ്ങനെയല്ല. ഈ നിലവാരത്തിലുള്ള സേവനം നല്‍കുന്നവര്‍ ആരായാലും അവര്‍ തന്റെ സംഘത്തിലുണ്ടാവില്ലെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി .
Post Your Comments