KeralaLatest NewsElection NewsElection 2019

സുപ്രീംകോടതി ഉത്തരവ് ലംഘിച്ചു ; ടിക്കാറാം മീണയ്ക്ക് എതിരെ പരാതി

ഹൈക്കോടതിയിലെ അഭിഭാഷകനായ കൃഷ്ണദാസാണ് ടിക്കാറാം മീണയ്ക്ക് എതിരായ പരാതി അദ്ദേഹത്തിനു തന്നെ നേരിട്ട് നൽകിയിരിക്കുന്നത് .

തിരുവനന്തപുരം ; പത്രപ്പരസ്യങ്ങളിൽ സ്വന്തം ചിത്രം വച്ച മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്ക് എതിരെ പരാതി . ഹൈക്കോടതിയിലെ അഭിഭാഷകനായ കൃഷ്ണദാസാണ് ടിക്കാറാം മീണയ്ക്ക് എതിരായ പരാതി അദ്ദേഹത്തിനു തന്നെ നേരിട്ട് നൽകിയിരിക്കുന്നത് .തെരഞ്ഞെടുപ്പ് സംബന്ധമായ എല്ലാ പരാതികളും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കാണ് നൽകേണ്ടത് എന്നതിനാലാണ് മീണയ്ക്ക് തന്നെ പരാതി നൽകിയിരിക്കുന്നത്.

ഏപ്രിൽ 21-ന് മലയാളമടക്കമുള്ള എല്ലാ ഭാഷാ ദിനപത്രങ്ങളിലും നൽകിയ പരസ്യത്തിൽ ടിക്കാറാം മീണയുടെ ചിത്രങ്ങളുണ്ടായിരുന്നു. സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം സംബന്ധിച്ചുള്ള സുപ്രീംകോടതി ഉത്തരവ് മീണ ലംഘിച്ചെന്നാണ് പരാതിയിലുള്ളത്

shortlink

Related Articles

Post Your Comments

Related Articles


Back to top button