Latest NewsIndia

അക്ഷയ തൃതീയക്ക് ബാലവിവാഹത്തിനൊരുങ്ങി ഈ ഗ്രാമം : രഹസ്യസംഘത്തെ അയച്ച് തടയാന്‍ അധികൃതര്‍

ബുന്ദി: വിവാഹക്ഷണക്കത്തില്‍ വധൂവരന്‍മാരുടെ വയസും ജനനത്തീയതിയും കൃത്യമായി രേഖപ്പെടുത്തണമെന്ന് ഗ്രാമവാസികള്‍ക്ക് ജില്ലാഅധികൃതരുടെ നിര്‍ദേശം. രാജസ്ഥാനിലെ ബുന്ദിയിലാണ് സംഭവം. അക്ഷയതൃതീയ ദിനത്തോടനുബന്ധിച്ച് ഈ ഗ്രാമത്തില്‍ ബാല്യവിവാഹം സാധാരണമാകുന്ന സാഹചര്യത്തിലാണ് ജില്ലാഭരണകൂടം ജാഗ്രത പുലര്‍ത്തുന്നത്.

മെയ് ഏഴിനാണ് ഇത്തവണത്തെ അക്ഷയ തൃതീയ. ഈ ദിവസം വളരെ പുണ്യമാണെന്ന സങ്കല്‍പ്പത്തില്‍ ഗ്രാമീണര്‍ വളരെ രഹസ്യമായി ബാലവിവാഹം നടത്താറുണ്ട്. ഇത് തടയാനായി ജില്ലാ ഭരണകൂടം സ്‌കൂള്‍ പ്രിന്‍സിപ്പാള്‍, ഗ്രാന്‍ഡ് റെക്കോര്‍ഡ് ഇന്‍സ്‌പെക്ടര്‍മാര്‍, ഗ്രാം സേവക്ക്, അംഗന്‍വാടി ജീവനക്കാര്‍, എന്നിവരടങ്ങുന്ന സംഘം രപീകരിച്ചിട്ടുണ്ട്

ഇത്തരം വിവാഹങ്ങള്‍ തടഞ്ഞ് കുട്ടികളുടെ വിവാഹം നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാനുള്ള നീക്കത്തിലാണ് ജില്ലാഭരണകൂടം.പ്രദേശത്ത് സൂക്ഷമമായ നിരീക്ഷണം നടത്തണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ രുക്മണി റിയര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വീടുകള്‍ വെള്ളയടിക്കുക, കുട്ടികളുടെ കൈപ്പത്തികളില്‍ മൈലാഞ്ചിയണിയിക്കുക, പുരോഹിതന്‍മാരെ ഏര്‍പ്പെടുത്തുക, ബാന്‍ഡ് വാദ്യം കേള്‍ക്കുക, കുട്ടികള്‍ സ്‌കൂളില്‍ ഹാജരാകാതിരിക്കുക തുടങ്ങിയവ നിരീക്ഷിച്ചാണ് ബാലവിവാഹം നടക്കുന്നുണ്ടോ എന്ന് ഇതിനായി നിയോഗിച്ച സംഘം മനസിലാക്കുന്നത്.

ബാവവിവാഹം നടക്കുന്നുണ്ടെങ്കില്‍ ആ വിവരം തഹസീല്‍ദാരെയും പൊലിസിനെയും അറിയിക്കണം. തുടര്‍ന്ന് കുട്ടികളുടെ രക്ഷിതാക്കളെ കസ്റ്റഡിയിലെടുത്ത് വിവാഹം നടക്കില്ലെന്ന് ഉറപ്പ് വരുത്തുമെന്നും അധികൃതര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button