ലക്നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ആള്ക്കൂട്ടാക്രമണത്തിനെ തുടര്‍ന്ന് കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥന് സുബോധ് കുമാറിന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം കുറ്റപ്പത്രം സമര്‍പ്പിച്ചു. സുബോധ്കുമാര്‍ കൊല്ലപ്പെടുന്നതിനു മുന്‍പ് കേസിലെ പ്രതികളെ പ്രദേശത്തെ ബജ്രംഗ്ദള് നേതാവായ യോഗേഷ് രാജുമായി തുടര്‍ച്ചയായി ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
ഡിസംബര്‍ മൂന്നിന് സുബോധ്കുമാര്‍ കൊല്ലപ്പെടുന്ന ദിവസം രാവിലെ മുഖ്യപ്രതിയായ സച്ചിന് അലാവത്തിനെ യോഗേഷ് വിളിച്ചിരുന്നു.പശുവിനെ കൊന്ന വിവരം അറിയിക്കുന്നതിനു വേണ്ടിയായിരുന്നു ഇതെന്നാണ് പോലീസ് പറയുന്നത്. തടുടര്ന്നും നിരവധി തവണ യോഗേഷ് കേസിലെ പ്രതികളുമായി ഫോണ്‍ സംഭാഷണം നടത്തിയിരുന്നെന്നും പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
പശുവിനെ കൊന്നുവെന്ന് പറഞ്ഞ് പ്രതിഷേധിക്കാന്‍ ആളെക്കൂട്ടിയത് യോഗേഷാ ആണെന്നും പിന്നീടിവര്‍ പശുവിന്റെ അവശിഷ്ടങ്ങളുമായി സിയാന പോലീസ് സ്റ്റേഷനിലെത്തി മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് സംഘര്‍ഷം ആറംഭിച്ചു.
ഈ സമയം ബുലന്ദ്ഷഹറിലൂടെ പോയിരുന്ന മുസ്ലിം കൂട്ടായ്മായായ ഇസ്തേമ വിശ്വാസികളെ ഔറംഗബാദില്‍നിന്ന് ജഹാംഗിര്ബാദിലേക്കു തിരിച്ചുവിട്ടതിനാല്‍ വലിയ കലാപവും സംഘര്‍ഷവും ഒഴിവാക്കിയെന്നു കുറ്റപത്രത്തില്‍ പറയുന്നു.
സിയാനയിലെ പോലീസ് പോസ്റ്റ് നശിപ്പിച്ച പ്രതിഷേധക്കാര്‍ പോലീസുകാര്‍ക്കെതിരേ കല്ലെറിഞ്ഞു. ചിംഗാര്‍വതി പോലീസ് ചൗക്കിയിലുണ്ടായിരുന്ന വാഹനങ്ങള്‍ തീവച്ചു നശിപ്പിച്ചു. ഇതിനിടെ സുബോധ്കുമാര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു.
ഇന്‍സ്പെക്ടര്‍ സുബോധ് കുമാറിന്റെ കൊലപാതകം ആസൂത്രിതമാണെന്ന് നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു.2015-ല്‍ ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ പശുവിന്റെ പേരില്‍ മുഹമ്മദ് അഖ്ലാഖ് എന്ന മധ്യവയസ്കനെ തല്ലിക്കൊന്ന കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍.
Post Your Comments