കൊച്ചി: ഹൃദയശസ്ത്രക്രിയക്കായി കൊച്ചിയിലെത്തിച്ച കുഞ്ഞിന്റെ നില മെച്ചപ്പെടുന്നു. മംഗലാപുരത്ത് നിന്നും ഹൃദയശസ്ത്രക്രിയക്കായി കൊച്ചിയിലെത്തിച്ച നവജാത ശിശുവിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഹൃദയശസ്ത്രക്രിയക്ക് ശേഷം കുഞ്ഞ് ഇപ്പോഴും ഐസിയുവില്‍ നിരീക്ഷണത്തിലാണ്. ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാണ്. കൂടാതെ മറ്റു അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കൂടാതെ ജന്മനാല് ഹൃദയത്തിന് തകരാറുണ്ടായിരുന്ന കാസര്‍ഗോഡ് വിദ്യാനഗര്‍ പാറക്കട്ട സ്വദശികളായ സാനിയ-മിത്താഹ് ദമ്പദികളുടെ പതിനഞ്ച് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മംഗലാപുരത്തു നിന്നും റോഡ് മാര്‍ഗം കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ശേഷം തുടര്‍ന്ന് വ്യാഴാഴ്ച്ച കുഞ്ഞിന്റെ ശസ്ത്രക്രിയ നടത്തി. കാര്‍ഡിയോ പള്‍മണറി ബൈപാസിലൂടെയാണ് കുഞ്ഞിന്റെ ഹൃദയശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയിലൂടെ ഹൃദയവാല്‍വിന്റെ സങ്കോചം ശരിയാക്കുകയും ഹൃദയത്തിന്റെ ദ്വാരം അടക്കുകയുമാണ് ചെയ്തത്. തുടര്‍ന്ന് കുഞ്ഞിനെ ഐസിയുവില്‍ നിരീക്ഷണത്തിലാക്കുകയായിരുന്നു.
Post Your Comments