ന്യൂഡല്‍ഹി: ലൈംഗിക ആരോപണ വിധേയനായ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിക്കു പിന്തുണ പ്രഖ്യാപിച്ച് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. ട്വിറ്ററിലൂടെയാണ് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവില്‍ ചീഫ് ജസ്റ്റീസിന്റെ ഓഫീസിനെ ദുര്‍ബലപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും നീതിന്യായ വ്യവസ്ഥയ്ക്കൊപ്പം ഉറച്ചുനില്‍ക്കേണ്ട സമയമാണ് ഇതെന്നും ജയ്റ്റ്ലി വ്യക്തമാക്കി. ഇടതുപക്ഷ സ്വഭാവവുമുള്ള മാധ്യമങ്ങളാണ് ഈ ആരോപണങ്ങള്‍ക്ക് പിന്നിലെന്നും നീതിന്യായ വ്യവസ്ഥയെ നശിപ്പിക്കാന്‍ ഇക്കൂട്ടര്‍ അഭിപ്രായസ്വാതന്ത്ര്യം എന്ന അവകാശം ദുരുപയോഗപ്പെടുത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
It’s Time to Stand up With the Judiciary https://t.co/z4TJA1CJqj
— Chowkidar Arun Jaitley (@arunjaitley) April 21, 2019
India has witnessed a series of attacks by the ‘institution disruptors’ against judges. It may not be an exaggeration to say that their attempt is to create a mass-intimidation of Judges. What has always puzzled me is the Congress lending support to such fringe campaigns.
— Chowkidar Arun Jaitley (@arunjaitley) April 21, 2019
Post Your Comments