തിരുവനന്തപുരം: ശക്തമായ മഴയ്ക്ക് സാധ്യത. സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസം അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കാറ്റിന്റെ വേഗത മണിക്കൂറിൽ 40 – 50 കി.മീ വരെയായിരിക്കും. ശക്തമായ മഴക്ക് സാധ്യതയുള്ള പത്തനംതിട്ട, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
കൂടാതെ ശക്തമായ മഴ പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവക്ക് കാരണമാകാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ പത്തനംതിട്ട, കൊല്ലം, കോട്ടയം, ഇടുക്കി, വയനാട്, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ രാത്രി ഏഴ് മുതൽ രാവിലെ ഏഴ് വരെ മലയോരമേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് നിർദേശമുണ്ട്.
പക്ഷേ പലയിടങ്ങളിലും സൂര്യാഘാത, സൂര്യതാപ മുന്നറിയിപ്പുകളും തുടരുന്നുണ്ട്. കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളിൽ താപനില രണ്ടു മുതൽ മൂന്ന് ഡിഗ്രിവരെ ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഈ ജില്ലകളിൽ സൂര്യാഘാത മുന്നറിയിപ്പ് കർശനമായി പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിക്കുന്നു.
Post Your Comments