തിരുവനന്തപുരം: വേനല്‍ മഴ ശക്തമായതോടെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. ഇതേതുടര്‍ന്ന് ചൊവ്വാഴ്ച വരെ പാലക്കാട്ടും മലപ്പുറത്തും യെല്ലോ അല്ലേര്‍ട്ട് തുടരും. കേരളത്തിലെ ഒറ്റപ്പെട്ടസ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കനത്ത മഴയ്ക്കൊപ്പം ചില സ്ഥലങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ ഏപ്രില്‍ 20 മുതല്‍ ഏപ്രില്‍ 23 വരെയാണ് മലപ്പുറം പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. മലപ്പുറം, കോഴിക്കോട്, വയനാട്, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ടെന്നും ഇതിനാല്‍ രാത്രിസമയങ്ങളില്‍ മലയോരമേഖലയിലെ യാത്ര ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
Post Your Comments