ഗുജറാത്ത് : ഷൂട്ടിങ്ങിനിടെ ബോളിവുഡ് യുവനടൻ വിക്കി കൗശലിന് പരിക്കേറ്റു. അപകടത്തില്‍ താടിയെല്ലിന് പൊട്ടലേറ്റിട്ടുണ്ട്. മുറിവേറ്റ ഭാഗത്ത് 13 സ്റ്റിച്ചുകളുണ്ടെന്നും റിപ്പോർട്ട്. താരത്തിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അപകടം സംഭവിച്ച്. ഗുജറാത്തിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്.
കപ്പലില്‍ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.കപ്പലിന്റെ വാതില്‍ തുറന്നപ്പോള്‍ ശക്തിയായി വന്ന് മുഖത്തടിക്കുകയായിരുന്നു. ഉടൻ താരത്തെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിലേയ്ക്ക് കൊണ്ടു പോയി.
Post Your Comments