കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ കൊളബോയിലെ വിവിധ നഗരങ്ങളിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു. ഇത്തരം കാടത്തം നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ മേഖലയില്‍ സ്ഥാനമില്ല. ശ്രീലങ്കയിലെ ജനങ്ങള്‍ക്ക് ഇന്ത്യ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെയും പരുക്കേറ്റവരുടെയും ഒപ്പം തന്റെ പ്രാര്‍ഥനകളുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.
അതേസമയം ഈ സംഭവത്തോടെ ലങ്കയിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തുകയാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. കൊളംബോയിലെ ഇന്ത്യന്‍ ഹൈകമ്മിഷണറില്‍ നിന്നു തുടര്‍ച്ചയായി വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. സ്ഥിതിഗതികള്‍ സസൂക്ഷ്മം വിലയിരുത്തുകയാണെന്നും മന്ത്രി പറഞ്ഞു.
ഈസ്റ്റര്‍ദിനത്തില്‍ ശ്രീലങ്കയിലെ വിവിധ ഇടങ്ങളില്‍ നടന്ന സ്്ഫോടനത്തില്‍ 156 പേര്‍ കൊല്ലപ്പെടുകയും 45 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പളളികളിലും വിനോദ സഞ്ചാരികള്‍ ഏറെയുണ്ടായിരുന്നു മൂന്നു ഹോട്ടലുകളിലുമായി ഏഴ് സ്ഫോടനങ്ങളാണ് ഉണ്ടായത്.ആക്രമണത്തിനു പിന്നിലെ ലക്ഷ്യം വ്യക്തമല്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.
srilankaകൊളംബോയിലെ കോച്ചിക്കോട് സെന്റ് ആന്റണീസ് പളളിയിലായിരുന്നു ആദ്യ സ്ഫോടനം. നെഗോംബോയിലെ കത്തുവാപിടിയിലുളള സെന്റ് സെബാസ്റ്റ്യന്‍സ് പളളിയിലായിരുന്നു രണ്ടാമത്തെ സ്ഫോടനം. മൂന്നാമത്തെ സ്ഫോടനം ബാട്ടികലോയയിലെ പളളിയിലായിരുന്നു. ഈ സമയം പളളികളില്‍ ഈസ്റ്റര്‍ പ്രാര്‍ഥന നടക്കുകയായിരുന്നുവെന്ന് പോലീസ് വക്താവ് റുവാന്‍ ഗുണശേഖര പറഞ്ഞു.
Post Your Comments