തിരുവനന്തപുരം: ട്രെയിനുകളില്‍ എമര്‍ജന്‍സി ക്വാട്ട അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി. ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കും രോഗികളായ കൈകുഞ്ഞുങ്ങളുടെ അമ്മമാര്‍ക്കുമായി ട്രെയിനുകളില്‍ ബര്‍ത്ത് അനുവദിക്കണമെന്ന് കമ്മീഷൻ വ്യക്തമാക്കി.
രോഗിയായ പിഞ്ചുകുഞ്ഞുമായി ട്രൈനിൽ കയറിയ മാതാവിന് സീറ്റ് നിഷേധിച്ച കേസിലാണ് മനുഷ്യാവകാശ കമ്മീഷന്‍റെ ഉത്തരവ്.റെയില്‍വേ ബോര്‍ഡ് സെക്രട്ടറിക്കും ദക്ഷിണ റയില്‍വേ ഡിവിഷണല്‍ മാനേജര്‍ക്കും കമ്മീഷൻ ഉത്തരവ് നല്‍കി.
2018 ഡിസംബറിൽ അസുഖ ബാധിതയായ കുഞ്ഞിന് തിരുവന്തപുരം ശ്രീചിത്രാ മെഡിക്കല്‍ സെന്‍ററില്‍ അടിയന്തര ഹൃദയ ശസ്ത്രക്രിയ നടത്തുന്നതിനായി കണ്ണൂരില്‍ നിന്നും മാവേലിഎസ്പ്രെസ്സിൽ കയറിയ കുടുംബത്തിന് ടിക്കറ്റ് വെയ്റ്റിങ് ലിസ്റ്റ് ആയതിനാൽ സീറ്റ് നിഷേധിക്കുകയായിരുന്നു. മലപ്പുറത്തെത്തിയതോടെ കുട്ടിയുടെ അസുഖം കൂടി. എന്നാൽ ചെയിൻ വലിച്ച് യാത്രക്കാർക്ക് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും കുട്ടി മരിച്ചിരുന്നു.
Post Your Comments