കപ്പയില കഴിച്ചാല്‍ നാല്‍ക്കാലികള്‍ മയങ്ങി വീഴുകയോ ചത്തുപോകുകയോ ചെയ്യന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ, കപ്പ കഴിച്ചാല്‍ കൂടുതല്‍ ക്ഷീണം മയക്കം എന്നിവ നിങ്ങള്‍ക്ക് തോന്നാറുണ്ടോ എന്താണ് ഇതിനു കാരണം . കപ്പയില്‍ അടങ്ങിയിരിക്കുന്ന കൂടുതല്‍ അളവ് കാര്‍ബോഹൈഡ്രേറ്‌സ് ശരീരത്തില്‍ എത്തുന്നതാണ് ഇതിനു കാരണം.ഇത്തരത്തില്‍ കൂടുതല്‍ കാര്‍ബോഹൈഡ്രേറ്‌സ് ശരീരത്തില്‍ എത്തുന്നത് ഷുഗര്‍, തൈറോയ്ഡ്, തുടങ്ങി പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
കപ്പയില്‍ അടങ്ങിയിരിക്കുന്ന ഹൈഡ്രജന്‍ സയനൈഡ് ആണ് മറ്റൊരു വില്ലന്‍ ഇത് ശരീരത്തില്‍ നേരിട്ട് എത്തുന്നത് അപകടകരമാണ് കപ്പ വേവിക്കുമ്പോള്‍ മറ്റും ഇത് നഷ്ടമാകുമെങ്കിലും കുറച്ചൊക്കെ ശരീരത്തില്‍ എത്തിയേക്കാം അതിനാല്‍ പ്രോട്ടീന്‍ ഉള്ള ആഹാര സാധനങ്ങള്‍ കഴിച്ചാല്‍ മതിയാകും .പ്രോട്ടീനില്‍ ഉള്ള നൈട്രേറ്റുകള്‍ കപ്പയിലെ സയനൈഡിനെ നിര്‍വീര്യമാക്കും അതിനാല്‍ കപ്പ കഴിക്കുമ്പോള്‍ ഇറച്ചിയോ മീനോ ഉപയോഗിക്കണം സസ്യഭുക്കുകളായവര്‍ക്ക് ചെറുപയര്‍, കടല ,പയര്‍ തുടങ്ങിയവ ഉപയോഗിക്കാം
Post Your Comments