Latest NewsNewsLife StyleFood & Cookery

കപ്പയിലെ വിഷാംശം ഇല്ലാതാക്കാൻ ചെയ്യേണ്ടത്

കപ്പ ഒരു നല്ല വിഭവം തന്നെ, എന്നാല്‍, കപ്പ സ്ഥിരമായി കഴിക്കുന്നവര്‍ അറിഞ്ഞിരിക്കണം ചില കാര്യങ്ങള്‍. കപ്പക്കിഴങ്ങില്‍ സയനൈഡ് എന്ന ഒരു മാരകവിഷമുണ്ട്. ഇത് തിളപ്പിച്ച വെള്ളത്തില്‍ കുറെയൊക്കെ അലിഞ്ഞു പോകും. അതുകൊണ്ടാണ് കപ്പ തിളപ്പിച്ച് വെള്ളം ഊറ്റിക്കളയുന്നത്. കപ്പയില തിന്നാല്‍ പശുവും ആടും ചത്തു പോകുന്നതും കാരണം ഈ സയനൈഡ് വിഷം തന്നെ.

എന്നാല്‍, പാകം ചെയ്താലും കപ്പയിലെ ഈ വിഷം പൂര്‍ണ്ണമായും നഷ്ടപ്പെടില്ല. കപ്പ കഴിച്ചാല്‍ ഒരു ക്ഷീണം അനുഭവപ്പെടുന്നത് വയര്‍ നിറഞ്ഞത് കൊണ്ടല്ല, ഈ രാസവസ്തുവിന്റെ ഫലമാണ് എന്ന് മനസ്സിലാക്കുക.

Read Also : ആപ്പ് ഉപയോഗിക്കാതെ ഡിജിയാത്ര സേവനം പ്രയോജനപ്പെടുത്താം, പുതിയ സംവിധാനവുമായി ഡൽഹി അന്താരാഷ്ട്ര വിമാനത്താവളം

സ്ഥിരമായി ഈ വിഷം ചെറിയ അളവില്‍ ഉള്ളില്‍ ചെന്നാല്‍ അത് പ്രമേഹത്തിനും തൈറോയിഡ് രോഗങ്ങള്‍ക്കും കാരണമാകും. മീനിലും ഇറച്ചിയിലും പയറിലും കടലയിലും അടങ്ങിയിട്ടുള്ള നൈട്രൈറ്റുകള്‍ ഈ വിഷവസ്തുവായ സയനൈഡിനെ പൂര്‍ണ്ണമായും നിര്‍വീര്യമാക്കും.

അതുകൊണ്ടാണ് കപ്പയോടൊപ്പം മീനോ ഇറച്ചിയോ പയറോ നിര്‍ബന്ധമായും കഴിച്ചിരിക്കണം എന്ന് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button