Election NewsKeralaLatest News

വിവാദങ്ങള്‍ക്ക് മറുപടി: ശ്രീലക്ഷ്മിയെ ആശ്വസിപ്പിക്കാന്‍ സുരേഷ് ഗോപിയുടെ കുടുംബം എത്തി

അന്തിക്കാട്: തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പ്രചരണത്തിനിടെ ഗര്‍ഭിണിയായ യുവതിയുടെ വയറില്‍ കൈവെച്ച് അനുഗ്രഹിച്ച വാര്‍ത്ത വലിയ രീതിയിലുള്ള സൈബര്‍ ആക്രമണത്തിനിരയായിരുന്നു. ഈ ചിത്രം സോഷ്യല്‍ മീഡിയകളില്‍ ച്രചരിച്ചതോടെ ഗര്‍ഭിണിയായ ശ്രീലക്ഷ്മിക്ക് വലിയ രീതിയിലുള്ള അധിക്ഷേപമാണ് നേരിടേണ്ടി വന്നത്. അതേസമയം വിവാദങ്ങള്‍ ചൂടുപിടിക്കുന്നതിനിടയില്‍ ശ്രീലക്ഷ്മിയെ നേരിട്ട് ആശ്വസിപ്പിക്കാന്‍ സുരേഷ് ഗോപിയുടെ കുടുംബം നേരിട്ടെത്തി.

സുരേഷ് ഗോപിയുടെ ഭാര്യ രാധികയും, മക്കളായ ഭാവന, ഭാഗ്യ, രാധികയുടെ അമ്മ ഇന്ദിര എന്നിവരാണ് ശ്രീലക്ഷ്മിയുടെ അന്തിക്കാട്ടെ വീട്ടിലെത്തിയത്. വയറില്‍ കൈവെച്ച് അനുഗ്രഹിച്ചതിനെ വിമര്‍ശിച്ചും എതിര്‍ത്തും പ്രതികരണങ്ങള്‍ ചൂടു പിടിക്കുന്നതിനിടയിലാണ് ഈ സന്ദര്‍ശം. ശ്രീലക്ഷ്മിക്ക് മധുരം നല്‍കിആശ്വസിപ്പിച്ചായിരുന്നു ഇവരുടെ മടക്കം.

കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപിയുടെ മണ്ഡല പര്യടനം ഉണ്ടെന്നറിഞ്ഞ ശ്രീലക്ഷ്മി ഭര്‍ത്താവ് വിവേകിനൊപ്പം സ്ഥാനാര്‍ത്ഥിയെ കാണാന്‍ വഴിയരികില്‍ കാത്തു നിന്നത്. സ്ഥാനാര്‍ത്ഥിയുടെ വാഹനം കടന്നു പോയപ്പോള്‍ ശ്രീലക്ഷ്മി വാഹനത്തിന് പിന്നാലെ ഓടുകയും ഇതുകണ്ട സുരേഷ് ഗോപി വാഹനം നിര്‍ത്തി ശ്രീലക്ഷ്മിയെ വയറില്‍ തൊട്ട് അനുഗ്രഹിക്കുകയുമായിരുന്നു. തുടര്‍ന്ന് ഈ ചിത്രം വ്യാപകമായി ഫേസ്ബുക്കില്‍ പ്രചരിക്കുകയും ചെയ്തു.

ഭര്‍ത്താവിന് മാത്രമാണ് യുവതിയുടെ വയറില്‍ സ്പര്‍ശിക്കുവാന്‍ അവകാശം എന്നിങ്ങനെയാണ് പ്രതികരണങ്ങള്‍ ഉയര്‍ന്നത്. ഇതോടെ സുരേഷ് ഗോപി ശ്രീലക്ഷ്മിയുടെ കുടുംബവുമായി ഫോണില്‍ സംസാരിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. ഇതിനു പിന്നലെയാണ് ശ്രീലക്ഷ്മിയെ കാണാന്‍ സുരേഷ് ഗോപിയുടെ കുടുംബം എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button