ജിദ്ദ-കോഴിക്കോട് സെക്ടറില്‍ സ്പൈസ് ജെറ്റിന്റെ നേരിട്ടുളള സര്‍വ്വീസിന് തുടക്കമായി. സൗദിയ എയര്‍ലൈന്‍സിനും, എയര്‍ ഇന്ത്യക്കും പുറമെ ആദ്യമായാണ് ഒരു സ്വകാര്യ വിമാനകമ്പനി ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് സര്‍വ്വീസ് നടത്തുന്നത്.
ഇന്ത്യന്‍ ബജറ്റ് എയര്‍ലൈന്‍ കമ്പനിയായ സ്പൈസ് ജെറ്റ് ബോയിംഗ് 737 ന്യൂ ജനറേഷന്‍ വിമാനമുപയോഗിച്ചാണ് സര്‍വ്വീസ് ആരംഭിച്ചത്. രാവിലെ 5.35ന് കോഴിക്കോട് നിന്ന് പുറപ്പെട്ട വിമാനം സൗദി സമയം 8.35ന് ജിദ്ദയിലെത്തി. എന്നാല്‍ സൗദി സമയം രാവിലെ 9.45ന് കോഴിക്കോട്ടേക്ക് തിരിച്ച് പറക്കേണ്ടിയിരുന്ന വിമാനം 10.25നാണ് പുറപ്പെട്ടത്. എങ്കിലും വൈകിട്ട് 6.05ന് കൃത്യസമയത്ത് തന്നെ ജിദ്ദയില്‍ നിന്നുള്ള യാത്രക്കാരെ കോഴിക്കോട്ടെത്തിച്ചു.
30 കിലോ ബാഗേജും, ഏഴ് കിലോ കാബിന്‍ ബാഗേജും അഞ്ച് ലിറ്റര്‍ സംസം ബോട്ടിലുമാണ് അനുവദിച്ചിട്ടുള്ളത്. ലാപ്ടോപ്പും, ഡ്യൂട്ടി ഫ്രീ ബാഗുകളും ഉള്‍പ്പെടെയാണ് ഏഴ് കിലോ കാബിന്‍ ബാഗേജില്‍ അനുവദിച്ചിരിക്കുന്നത്. വിമാനത്തിനകത്തെ കാബിനില്‍ വേണ്ടത്ര സൗകര്യമില്ലാത്തതിനാല്‍ മിക്ക യാത്രക്കാരും ഹാന്‍ഡ്ബാഗ് കയ്യിലും സീറ്റുകള്‍ക്കടിലും സൂക്ഷിച്ചാണ് യാത്ര ചെയ്തതെന്ന് യാത്രക്കാര്‍ പറഞ്ഞു. എങ്കിലും ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് പറക്കാനായതില്‍ യാത്രക്കാര്‍ സന്തോഷത്തിലാണ്.
Post Your Comments