കോംഗോയിലെ വിരുന്‍ഗ നാഷണല്‍ പാര്‍ക്കിലെ രണ്ട് ഗൊറില്ലകള്‍ ഫോറസ്റ്റ് ഓഫീസര്‍ക്കൊപ്പം സെല്‍ഫിക്ക് പോസ് ചെയ്യുന്ന ചിത്രം വൈറലാകുന്നു. മനുഷ്യല്‍ സെല്‍ഫിക്ക് പോസ് ചെയ്യുന്ന അതേ സ്റ്റൈലിലാണ് ഗൊറില്ലകളും പോസ് ചെയ്യുന്നത്. അതുകൊണ്ടുതന്നെയാണ് ചിത്രം ശ്രദ്ധ പിടിച്ചുപറ്റുന്നതും. മനുഷ്യനെ പോലെ തന്നെയാണ് ഗൊറില്ലകളും എന്നതിന് വേറെന്ത് തെളിവ് വേണമെന്നാണ് ആളുകൾ ചോദിക്കുന്നത്. നടാകാസി, മടാബിഷി എന്നീ ഗൊറില്ലകളെ ഉള്‍പ്പെടുത്തിയാണ് പട്രിക് സാദിഖി എന്ന ഫോറസ്റ്റ് ഓഫീസര്‍ സെല്‍ഫി പകര്‍ത്തിയിരിക്കുന്നത്.
വംശനാശം നേരിടുന്ന ഗൊറില്ലകളുടെ സംരക്ഷണ കേന്ദ്രത്തിന് സുരക്ഷയേകുന്നത് ഇവിടുത്തെ റേഞ്ചര്‍മാരാണ്. ഗൊറില്ലകളുമായി ഇവര്‍ക്ക് വളരെ അടുത്ത് ഇടപഴകാന്‍ സാധിക്കുന്നതിനാല്‍ ഈ റേഞ്ചര്‍മാര്‍ക്ക് ഇവയുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കാനും കഴിയുന്നുണ്ട്. ഇക്കാരണത്താലാണ് റേഞ്ചര്‍മാര്‍ക്കൊപ്പം ഗൊറില്ലകള്‍ സെല്‍ഫിക്ക് വരെ പോസ് ചെയ്യാന്‍ തയ്യാറായിരിക്കുന്നത്.
Post Your Comments