കേരളാ ബ്ലാസ്‌റ്റേഴ്‌സുമായി കരാര്‍ നീട്ടി ക്യാപ്റ്റൻ സന്ദേശ് ജിങ്കന്‍. എപ്പോഴും ബ്ലാസ്‌റ്റേഴ്‌സ് ആയിരിക്കും എന്ന കുറിപ്പിനോടൊപ്പം ഒരു വീഡിയോയും അദ്ദേഹം പങ്കുവെക്കുകയുണ്ടായി. അതേസമയം എത്രകൊല്ലത്തേക്കാണ് ജിങ്കന്‍ കരാര്‍ നീട്ടിയതെന്ന് വ്യക്തമല്ല. കഴിഞ്ഞ സീസണിലെ മോശം പ്രകടനം ടീം ആവര്‍ത്തിക്കില്ല എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
2014 മുതല്‍ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തിലെ നെടുംതൂണായ ജിങ്കന്‍ ടീമിനെ രണ്ട് ഫൈനലിലെത്തിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണില്‍ ജിങ്കനും ബ്ലാസ്‌റ്റേഴ്‌സിനും മോശം അവസ്ഥയായിരുന്നു. ഇതോടെ ക്യാപ്റ്റനെ മാറ്റുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ജിങ്കനെ നിലനിർത്തുകയായിരുന്നു.
.@SandeshJhingan‘s here to stay ?#AlwaysABlaster pic.twitter.com/0Z4VXJsyCi
— Kerala Blasters FC (@KeralaBlasters) April 20, 2019
Post Your Comments