ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ഈസ്റ്റര്‍ ആശംസകൾ നേർന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സന്ദേശം. രാജ്യത്തെ മുഴുവന്‍ പൗരന്മാര്ക്കും ഇന്ത്യയിലെയും വിദേശത്തെയും ക്രൈസ്തവര്‍ക്കും ഈസ്റ്റര്‍ ആശംസകൾ ആശംസിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. മാനവികത, സ്നേഹം, സത്യം എന്നിവയുടെ പ്രതീകമാണ് യേശുക്രിസ്തുവെന്നും യേശുക്രിസ്തുവിന്റെ പുനരുദ്ധാരണത്തെ അനുസ്മരിച്ച് ലോകമെങ്ങും ഈസ്റ്റര്‍ ആഘോഷിക്കുമ്പോള്‍ ക്രിസ്തുവിന്റെ മൂല്യങ്ങളോട് പ്രതിബന്ധത പുലര്‍ത്തിക്കൊണ്ട് സാഹോദര്യവും സന്തോഷവുമുള്ള സമൂഹം കെട്ടിപ്പടുക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments