തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ അവസാനവട്ട ഒരുക്കങ്ങളുമായി അധികൃതര്‍.തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ഇന്നു വൈകിട്ട് ആറിനു തിരശീല വീഴും. 23നു രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണു വോട്ടെടുപ്പ്. അതേസമയം സംസ്ഥാനത്ത് 831 പ്രശ്‌നബാധിത പോളിങ് ബൂത്തുകളും 359 തീവ്രപ്രശ്‌നബാധിത ബൂത്തുകളുമുണ്ടെന്ന് ടിക്കാറാം മീണ പറഞ്ഞു. 219 ബൂത്തുകളില്‍ മാവോയിസ്റ്റ് ഭീഷണിയുണ്ട്. ഇതില്‍ 72 എണ്ണം വയനാട്ടിലാണ്.
67 മലപ്പുറത്തും 39 കണ്ണൂരിലും 41 കോഴിക്കോട്ടും. സംസ്ഥാനത്തു സുരക്ഷയ്ക്കു 57 കമ്പനി കേന്ദ്ര സേനയെ നിയോഗിച്ചതായും പൊലീസിന്റേത് ഉള്‍പ്പെടെ മൂന്നു നിര സുരക്ഷയാണ് ഒരുക്കുകയെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്ത് എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ടിക്കാറാം മീണ അറിയിച്ചു. 2,61,51,534 വോട്ടര്‍മാര്‍ 23നു ബൂത്തുകളിലേക്കു നീങ്ങും. സ്ഥാനാര്‍ഥികള്‍ കൂടുതലുള്ള ആറ്റിങ്ങല്‍, വയനാട്, തിരുവനന്തപുരം മണ്ഡലങ്ങളില്‍ ഒന്നിലേറെ ബാലറ്റ് യൂണിറ്റുകള്‍ ഉപയോഗിക്കും. മറ്റിടങ്ങളില്‍ ഒരു യൂണിറ്റില്‍ തന്നെ മുഴുവന്‍ സ്ഥാനാര്‍ഥികളെയും ഉള്‍ക്കൊള്ളിക്കാനാകും.
Post Your Comments